Today: 02 Jul 2024 GMT   Tell Your Friend
Advertisements
ഡയാനയുടെയും കാഫ്കയുടെയും ഐന്‍സ്റൈ്റന്റെയും വസ്തുക്കള്‍ ലേലം ചെയ്യുന്നു
Photo #1 - U.K. - Otta Nottathil - diana_kafka_eisntein_auction
ലണ്ടന്‍: ഡയാന രാജകുമാരി, സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്ക, ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സൈ്ററന്‍ എന്നിവരുടെ ഓര്‍മകളുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ജൂലിയന്‍ ഓക്ഷന്‍ എന്ന സ്ഥാപനമാണ് ലേലം സംഘടിപ്പിക്കുന്നത്.

1997ല്‍ കാറപകടത്തില്‍ മരിച്ച ഡയാന രാജകുമായുടെ വസ്ത്രങ്ങളും കത്തുകളുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഡയാനയുടെ പ്രിയ ഡിസൈനര്‍മാരായ കാതറിന്‍ വോക്കര്‍, മുറെ അര്‍ബെയ്ഡ്, വിക്ടര്‍ എഡല്‍ സ്ററീന്‍ എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഡയാനയുടെ നിശാവസ്ത്രങ്ങളില്‍ ഒന്ന് 1.1 ദശലക്ഷത്തിലധികം ഡോളറിന് വിറ്റുപോയതിനെ തുടര്‍ന്നാണ് കൂടുതല്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. 150ല്‍ അധികം വസ്തുക്കള്‍ ലേലത്തിനുണ്ടാകും.

ഫ്രാന്‍സ് കാഫ്കയുടെ നൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലം. 1920ല്‍ രോഗിയായി കിടക്കവയെ എഴുതിയ കത്താണ് ഇതില്‍ പ്രധാനം. എന്തെങ്കിലും എഴുതിയിട്ടിപ്പോള്‍ മൂന്ന് വര്‍ഷമാകുന്നു എന്ന് തുടങ്ങുന്ന കത്ത് ഒരു പ്രസാധകന്റെ സ്വകാര്യ ശേഖരത്തില്‍നിന്നാണ് കണ്ടെത്തിയത്. ഏകദേശം ഒരു കോടി രൂപയാണ് കത്തിന് വിലയിട്ടിരിക്കുന്നത്.

രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച അമേരിക്കയെ ഈ മേഖലയില്‍ ഗവേഷണത്തിന് പ്രേരിപ്പിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റൈ്റന്റെ ഒരു കത്താണ്. രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, 1939 ആഗസ്ററ് രണ്ടിന് യു.എസ് പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ് വെല്‍റ്റിന് ഐന്‍സ്റൈ്റന്‍ ഒരു മുന്നറിയിപ്പ് കത്ത് അയച്ചിരുന്നു.

ഹിറ്റ്ലറുടെ ജര്‍മനി അണുബോംബ് സാങ്കേതികവിദ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഏത് നിമിഷവും അത് പ്രയോഗിക്കുമെന്നുമായിരുന്നു ഐന്‍സ്റൈ്റന്റെ മുന്നറിയിപ്പ്. ഇത് പരിഗണിച്ചാണ് അമേരിക്ക അണുബോംബ് ഗവേഷണം ഊര്‍ജിതമാക്കുന്നത്. പ്രസ്തുത കത്തിപ്പോള്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ കൈയിലാണ്. ഇവരുടെ കമ്പനിയാണിപ്പോള്‍ ലേലത്തിന് ഒരുങ്ങുന്നത്. ആറ് ദശലക്ഷം ഡോളര്‍വരെ കമ്പനി കത്തിന് പ്രതീക്ഷിക്കുന്നുണ്ട്.
- dated 29 Jun 2024


Comments:
Keywords: U.K. - Otta Nottathil - diana_kafka_eisntein_auction U.K. - Otta Nottathil - diana_kafka_eisntein_auction,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
philip_kochitty_bolton_candidate
യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി Recent or Hot News
പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച സ്ഥാനാര്‍ഥിത്വം ചാരിറ്റി ~ പാരിസ്ഥിതിക പ്രവര്‍ത്തനത്തിന് അര്‍ഹിക്കുന്ന അംഗീകാരം; ബോള്‍ട്ടന്റെ സ്വന്തം 'അച്ചായന്റെ' വിജയമുറപ്പിക്കാന്‍ കൈ ~ മെയ്യ് മറന്ന് മലയാളി സമൂഹം തുടര്‍ന്നു വായിക്കുക
assange_bail_freed_australia
ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി
തുടര്‍ന്നു വായിക്കുക
കോണ്‍ട്രാക്റ്റ് പോലും തന്നില്ല,ബ്രിട്ടനില്‍ കെയറര്‍ ജോലി കിട്ടാന്‍ ഏജന്‍റുമാര്‍ക്ക് പണം കൊടുത്ത മലയാളികളുടെ രോദനം വൈറല്‍
തുടര്‍ന്നു വായിക്കുക
apple_imessage_divorce
ഡിലീറ്റ് ചെയ്ത മെസേജ് ഭാര്യ കണ്ടു; ആപ്പിളിനെതിരേ കേസുമായി യുവാവ്
തുടര്‍ന്നു വായിക്കുക
kate_public_appearance
ക്യാന്‍സര്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായി കേറ്റ് പൊതുചടങ്ങില്‍
തുടര്‍ന്നു വായിക്കുക
india_udf_winning_celebrations_uk_oic
ഇന്‍ഡ്യാ ~ യുഡിഫ് മുന്നണികളുടെ വിജയം ആഘോഷമാക്കി സ്ററീവനേജിലെ കോണ്‍ഗ്രസ്സുകാര്‍ ; ചെണ്ട മേളമൊരുക്കി ഐഒസി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us